ഡല്‍ഹി: രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 60 കോടി കടന്നെന്ന് കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഇതുവരെ കണക്കുകള്‍ പ്രകാരം 58.07കോടി ജനങ്ങള്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58,07,64,210 പേര്‍ വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു.

3,62,24,601 വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കായി ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ജൂണ്‍ 21ഓടുകൂടിയാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കൂടിയത്.

കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമായതോടെ വാക്‌സിന്‍ ഡ്രൈവുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വാക്‌സിനേഷന്‍ ക്യാംപെയിനിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ കഴിഞ്ഞു. ഇതില്‍ ആദ്യഘട്ടത്തിന്റെ ഭാഗമായി നല്‍കിയത് 75 ശതമാനം സൗജന്യ വാക്‌സിനാണ്. കേന്ദ്ര ആരോഗ്യന്ത്രി അറിയിച്ചു.