മൈസൂരുവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമാണ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തത്.

ഇന്നലെ രാത്രിയോടെയായിരുന്നു ദാരുണമായ സംഭവം. ബൈക്ക് തടഞ്ഞുനിര്‍ത്തി പെണ്‍കുട്ടിയുടെ സുഹൃത്തിനെ ആറംഗസംഘം ചേര്‍ന്ന് അടിച്ചുവീഴ്ത്തിയശേഷമായിരുന്നു ബലാത്സംഗം. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം.