തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി​യ്ക്ക് വ​ധ​ഭീ​ഷ​ണി. വാ​രി​യം​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യെ​പ്പ​റ്റി​യു​ള്ള വി​വാ​ദ​പ്ര​സ്താ​വ​ന​യ്ക്ക് ശേഷം ആണ് അദ്ദേഹത്തിന് ഭീഷണി ഉണ്ടായത്. വിഡിയോയിലൂടെയാണ് ഭീഷണി. അ​ബ്ദു​ള്ള​ക്കു​ട്ടി​യുടെ കഴുത്ത് ആവശ്യം വന്നാല്‍ അറുത്ത് കളയുമെന്നാണ് വിഡിയോയില്‍ പറയുന്നത്. ഇതുസംബന്ധിച്ച വീഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നത്.

അ​ബ്ദു​ള്ള​ക്കു​ട്ടി ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ളം താ​ലി​ബാ​നി​സ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​വു​ക​യാ​ണെ​ന്ന് പറഞ്ഞിരുന്നു. കേ​ര​ള​ത്തി​ലെ ആ​ദ്യ താ​ലി​ബാ​ന്‍ ത​ല​വ​നാ​ണ് വാ​രി​യം​കു​ന്ന​ന്‍ എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വാ​രി​യം​കു​ന്ന​ന്‍റെ അ​ക്ര​മ​ത്തി​ന്‍റെ ഇ​ര​ക​ളാ​ണ് ഇ​എം​എ​സ് ന​മ്ബൂ​തി​രി​പ്പാ​ടും കുടുംബവുമെന്നും വാ​രി​യം​കു​ന്ന​ന് സ്മാ​ര​കം പ​ണി​യാ​ന്‍ ന​ട​ക്കു​ന്ന ടൂ​റി​സം മ​ന്ത്രി ച​രി​ത്രം മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു. ഭീഷണി മുഴക്കിയ വീഡിയോ സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.