കെ.കെ. ശിവരാമന് ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസിന്റെ മറുപടി. കെ.കെ. ശിവരാമന്റെ വിമര്‍ശനത്തെ രാഷ്ട്രീയമമായി കാണുന്നില്ലെന്നും, അത് മാധ്യമ സ്ഥാപനത്തിനെതിരെയുള്ള വിമര്ശനമായി മാത്രമാണ് കാണുന്നതെന്നും രാജാജി മാത്യു തോമസ് അറിയിച്ചു.
കെ.കെ. ശിവരാമന്റെ വിമര്‍ശനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ജനയുഗം എഡിറ്റര്‍ പറഞ്ഞു. ‘ഗുരു ജയന്തി ദിവസമായ ഇന്ന് പത്രം സാധാരണ ഗതിയില്‍ പ്രസിദ്ധീകരിക്കുന്ന കാര്യം നല്‍കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഗുരുവിനെ കുറിച്ച് ആഴത്തിലുള്ള എഴുത്തുകള്‍ പ്രസിദ്ധീകരിച്ചു’, രാജാജി മാത്യു തോമസ് പറഞ്ഞു.



