കോട്ടയം: പാലാ എംഎല്‍എ മാണി സി കാപ്പന്‍ നടത്തുന്ന ഉണ്ണാവൃത സമരം ആളുകളെ തെറ്റിദ്ധരിപ്പിക്കാനും കുറ്റവാളികളെ സംരക്ഷിക്കാനുമുള്ള നടപടിയാണെന്ന് എല്‍ഡിഎഫ്. അസംബ്ലി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ നടത്തിയ സമൂഹമാധ്യമ പ്രചരണം തികച്ചും ഐടി നിയമലംഘനം ആണ്.
പ്രതികളെ സംരക്ഷിക്കാന്‍ നടത്തുന്ന എംഎല്‍എയുടെ സമരം ജനങ്ങള്‍ തിരിച്ചറിയും. ഏതു കുല്‍സിത മാര്‍ഗ്ഗം ഉപയോഗിചും വിജയിക്കുക എന്ന ദുഷ്ടലാക്കോടെ സമൂഹമാധ്യമങ്ങളിലൂടെ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചും നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചും മാണി സാറിനെയും കുടുംബത്തെയും ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തി കുറ്റവാളികളെ സംരക്ഷിക്കാനുള്ള ശ്രമം രാഷ്ട്രീയമായി നേരിടും.
മുഖ്യമന്ത്രി,പൊതുമരാമത്ത് മന്ത്രി വിവിധ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു അപവാദ പ്രചരണം നടത്തിയതിനെയും കാപ്പന്‍ ന്യായീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. ഇടതുമുന്നണി ഈ സമരത്തെയും പ്രചാരണത്തെയും എന്തു വില കൊടുത്തും എതിര്‍ക്കുമെന്നും എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. എം ടി ജോസഫ് പറഞ്ഞു.



