ഖത്തറിലെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകല്‍ ഓണ്‍ലൈന്‍ പഠനരീതി തുടരും.എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ശരാശരി 50 ശതമാനം ഹാജര്‍നില ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം പുറത്തുവിട്ട് പ്രസ്താവനയില്‍ പറയുന്നു. സ്‌കൂളുകളില്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികളെ കുറിച്ചും മന്ത്രാലയം നിര്‍ദേശങ്ങള്‍ നല്‍കി.

1. ഒരു ക്ലാസില്‍ പരമാവധി 15 കുട്ടികള്‍ മാത്രം. വിദ്യാര്‍ഥികള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം പാലിക്കണം

2. ഒന്നാം ക്ലാസ് മുതല്‍ മുഴുവന്‍ കുട്ടികളും മാസ്‌ക്ക് ധരിക്കണം

3. സ്‌കൂള്‍ ബസ്സുകളില്‍ പരമാവധി 50 ശതമാനം പേര്‍ മാത്രം

4. കുട്ടികള്‍ കൂടിക്കലരുന്നത് ഒഴിവാക്കുന്ന വിധത്തില്‍ പ്രവേശനവും പുറത്തുപോകലും ക്രമീകരിക്കണം

5. സ്‌കൂളില്‍ വരാന്‍ പറ്റാത്ത രീതിയിലുള്ള രോഗമുള്ളവര്‍ക്ക് ഹാജര്‍ നിബന്ധനയില്‍ ഇളവ് നല്‍കും. ഇവര്‍ക്ക് ഓണ്‍ലൈന്‍ പഠനം തുടരാം. ഹാജര്‍ നിബന്ധനയില്‍ നിന്ന് ഒഴിവാക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.