വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡില്‍ ഒരാള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

ഓക്‌ലന്‍ഡിലാണ് 58 വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ നഗരമാണ് ഓക്‌ലന്‍ഡ്.

രോഗി യാത്ര ചെയ്തതായി കരുതപ്പെടുന്ന ഓക്‌ലന്‍ഡ്, കോറോമാന്‍ഡല്‍ പെനിന്‍സുല എന്നിവിടങ്ങളില്‍ ഒരാഴ്ച അതിശക്തമായ നിയന്ത്രണങ്ങളോടുകൂടിലുള്ള ലോക്ഡൗണ്‍ ആയിരിക്കുമെന്നും പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ പറഞ്ഞു.

കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണിതെന്നും റിപ്പോര്‍ട്ടുണ്ട്.

അമ്പത് ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് 26 പേര്‍ മാത്രമാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.

ഈ വര്‍ഷം ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ന്യൂസീലന്‍ഡില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.