അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാനും ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയും ഐപിഎല്‍ രണ്ടാം പാദത്തില്‍ കളിക്കുമെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ്. അഫ്ഗാനിസ്ഥാനിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെ തുടര്‍ന്ന് റാഷിദ് ഖാനും നബിയും ഐപിഎല്ലിനെത്തുമോ എന്ന ആശങ്കങ്ങള്‍ക്കിടയിലാണ് സണ്‍റൈസേഴ്സ് ഇക്കാര്യം പുറത്തുവിട്ടത്.
സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കായി സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം ഓഗസ്റ്റ് 31ന് യുഎഇയിലേക്ക് തിരിക്കും. ഇംഗ്ലണ്ടിലെ ദി ഹണ്ട്രഡ് ലീഗില്‍ കളിക്കാനായി മാഞ്ചസ്റ്ററിലാണ് റാഷിദ് ഖാന്‍ നിലവിലുള്ളത്.
നേരത്തെ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം പാദത്തില്‍ പങ്കെടുക്കാന്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ളും എത്തുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. അഫ്ഗാനിസ്ഥനെതിരായ ഏകദിന പരമ്ബര മാറ്റിവെച്ചതിന് പിന്നെയാണ് ഓസ്‌ട്രേലിയന്‍ ബോര്‍ഡ് തങ്ങളുടെ താരങ്ങളെ വിട്ടു നല്‍കാന്‍ തയ്യാറായത്. കൂടാതെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പങ്കെടുക്കുന്നതെന്നും ബോര്‍ഡ് സൂചിപ്പിച്ചു.



