ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പിക്നിക് സംഘടിപ്പിക്കുന്നു. ഈ മാസം 21-ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം 6 മണിവരെയാണ് പിക്നിക്. സ്‌കോക്കിയിലുള്ള ലയണ്‍സ് (7640 N.Kostner, Skokie, IL) പാര്‍ക്കില്‍ വച്ചാണ് പരിപാടി നടക്കുന്നത്. ഈ പിക്‌നിക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ ‌മത്സരങ്ങള്‍ നടത്തുന്നതാണ്.

21ന് നടക്കുന്ന പിക്‌നിക്കിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യം. പിക്‌നിക് ജനറല്‍ കോര്‍ഡിനേറ്റര്‍ സാബു കട്ടപുറം (847 791 1452), കോര്‍ഡിനേറ്റേഴ്‌സ്-മനോജ് അച്ചേട്ട് (224 522 2470), ഫിലിപ്പ് പുത്തന്‍പുര (773 405 5954), റ്റോബിന്‍ മാത്യൂ, ഷാബു മാത്യൂ & കൊച്ചു മോന്‍ ചിറയില്‍ എന്നിവരാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് : ജോണ്‍സണ്‍ കണ്ണൂക്കാടന്‍-847-477-0564, സെക്രട്ടറി-ജോഷി വള്ളിക്കളം (312-685-6749).