ഹെയ്തിയിലുണ്ടായ ഭൂചലനത്തിൽ 29 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ.
റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 160 കിലോമീറ്റർ ദൂരെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം ശക്തമായ ഭൂചലനം രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ നേരത്തെ അറിയിച്ചിരുന്നു.
ഹെയ്തിയിലെ സ്കൂളുകളും വീടുകളും ഭൂചലനത്തിൽ തകർന്നതായാണ് റിപ്പോർട്ടുകൾ . തകർന്ന കെട്ടിടങ്ങളുടെ ചിത്രങ്ങൾ പ്രദേശത്തുള്ളവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.



