ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ ഐപിസി ഹെബ്രോൻ ചർച്ച് വാര്‍ഷിക കണ്‍വന്‍ഷന്‍ ഓഗസ്‌റ് 13, 14 തീയതികളിൽ സഭ ഹോളിൽ (4660 സാം ഹൂസ്റ്റൺ പാർക്കവേ ഈസ്റ്റ്, ഹൂസ്റ്റൺ, 77048) വച്ചു നടത്തും.

വൈകിട്ട് 7ന് ആരംഭിക്കുന്ന മീറ്റിങ്ങുകളിൽ പ്രശസ്ത ബൈബിൾ പ്രഭാഷകൻ ഇവാ. സാജു ജോൺ മാത്യു വചന ശുശ്രുഷ നിര്‍വഹിക്കും. കണ്‍വന്‍ഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സഭയുടെ പാസ്റ്റർ ഡോ. സാബു വർഗീസ്, സെക്രട്ടറി കുര്യൻ മാത്യൂസ് എന്നിവര്‍ അറിയിച്ചു. www.ipchouston.com