ഷിക്കാഗോ ∙ ഫൊക്കാനയുടെ 2021 –2023 കാലഘട്ടത്തിലേക്ക് സെക്രട്ടറിയായി തിരഞ്ഞെടുത്ത വർഗീസ് പാലമലയിൽ ഫൊക്കാനയുടെ മതസൗഹാർദത്തിന്റെ കോഓർഡിനേറ്റർ, നാഷനൽ കമ്മറ്റി മെമ്പർ, അസോസിയേറ്റ് ട്രഷറർ, ട്രഷറർ, റീജിണൽ വൈസ് പ്രസിഡന്റ്, ഫൗണ്ടേഷൻ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഷിക്കാഗേയിലുള്ള മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് (രണ്ടു തവണ), ട്രസ്റ്റി ബോർഡ് ചെയർമാൻ (രണ്ടു തവണ), ഓവർസീസ് കോൺഗ്രസ് ഷിക്കാഗേയുടെ ജനറൽ സെക്രട്ടറി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കേരള യൂണിവേഴ്സിറ്റിയിൽ നിന്നും B. A English ബിരുദവും, മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ English ബിരുദാനന്തര ബുരുദവും, സിക്കിം മണിപ്പാൽ യൂണിവേഴ്സിറ്റയിൽ നിന്നും റീട്ടയിൽ ഓപ്പറേഷനിൽ MBA യും കരസ്ഥമാക്കിയിട്ടുണ്ട്.

ഐടി മേഖലയിൽ സേവനം ചെയ്തിട്ടുള്ള ഇദ്ദേഹം ഷിക്കാഗോ സെന്റ് ജോർജ് പള്ളിയിൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സൂസി പാലമലയിൽ, കുട്ടികൾ അൽബിൻ, ബെൻസൺ, സീലിയ ഇപ്പോൾ ഷിക്കാഗേയിൽ സ്ഥിരതാമസം.