തെന്നിന്ത്യന്‍ ചലച്ചിത്രനടിയും നര്‍ത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. 2000-ല്‍ റിലീസായ അരയന്നങ്ങളുടെ വീട് ആണ് ആദ്യ മലയാള സിനിമ. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ സിനിമകള്‍ ചെയ്തു. അരയന്നങ്ങളുടെ വീട് എന്ന സിനിമയില്‍ സഹ നടി വേഷം ചെയ്ത ലക്ഷ്മിക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. ലക്ഷ്മി സിനിമയിലെത്തി 20 വര്‍ഷം കഴിഞ്ഞെങ്കിലും താരത്തിന് മലയാളികളുടെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്.

ലക്ഷ്മി ഗോപാലസ്വാമി ഇതുവരെ വിവാഹിതയായിട്ടില്ല ഇപ്പോള്‍ ഇതിനെകുറിച്ച്‌ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.വിവാഹം വേണമെന്ന് കൊറോണ സമയത്ത് തോന്നിയിട്ടുണ്ടെന്ന് താരം പറയുന്നു. ജീവിതം കുറച്ച്‌ പതുക്കെയായ സമയം ആയിരുന്നു കൊറോണ കാലമെന്നും ആ സമയത്ത് തന്നോടൊപ്പം ഒരു കംപാനിയന്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് തോന്നിയെന്നും താരം പറഞ്ഞു.

ഈ ലൈഫിലും താന്‍ ഹാപ്പിയാണെന്നും പ്രകൃതി എന്താണോ നമുക്കു വേണ്ടി ഒരുക്കി വച്ചിരിക്കുന്നത് അതിലൂടെ തന്നെ നമ്മള്‍ പോകണമെന്നും ലക്ഷ്മി പറഞ്ഞു. കല്യാണത്തെപറ്റി തന്നോടുള്ള സ്നേഹം കൊണ്ട് പലരും ചോദിക്കാറുണ്ടെന്നും ആ സമയത്ത് ജീവിതത്തില്‍ ഇതൊക്കെ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങളാണോയെന്ന് താന്‍ ആലോചിക്കുമെന്നും ലക്ഷ്മി പറഞ്ഞു. സിംഗിള്‍ ആണെങ്കിലും വിവാഹിത ആണെങ്കിലും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ട് അത് നമ്മള്‍ തന്നെ നേരിടണം വിവാഹം കഴിച്ചില്ല എന്നു കരുതി ഒന്നും സംഭവിക്കില്ല ലക്ഷ്മി പറഞ്ഞു