കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ അടുത്ത ഓപണ്‍ ഹൗസ് ആഗസ്റ്റ് 20ന് വൈകീട്ട് നാലിന് നടക്കും. ഓണ്‍ലൈന്‍ ഓപണ്‍ ഹൗസിന് അംബാസഡര്‍ സിബി ജോര്‍ജ് നേതൃത്വം നല്‍കും. ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ദിനാഘോഷവും ഇതോടനുബന്ധിച്ച് നടക്കും.
അന്വേഷണങ്ങള്‍ക്ക് അംബാസഡര്‍ മറുപടി പറയും. സൂം ആപ്ലിക്കേഷനില്‍ 964 5011 3776 എന്ന ഐഡിയില്‍ 559124 എന്ന പാസ്കോഡ് ഉപയോഗിച്ച് കുവൈത്തിലെ എല്ലാ ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാവുന്നതാണ്. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവര്‍ പേര്, പാസ്പോര്‍ട്ട് നമ്ബര്‍, സിവില്‍ ഐഡി നമ്ബര്‍, ഫോണ്‍ നമ്ബര്‍, കുവൈത്തിലെ വിലാസം എന്നിവ സഹിതം community.kuwait@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്.



