ഇടുക്കി മൂലമറ്റത്ത് ആറ് ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. വൈദ്യുതി ഉത്പ്പാദനത്തിൽ 300 മെഗാവാട്ട് കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇതര സംസ്ഥാന ജനറേറ്റുകളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി കെഎസ്ഇബി അറിയിച്ചു.