ഡോളർ കടത്ത് കേസിൽ സരിത്തിന് കസ്റ്റംസ് നൽകിയ ഷോക്കോസ് നോട്ടിസ് പുറത്ത്. വിദേശത്തേക്ക് പണം കടത്താൻ മുഖ്യമന്ത്രി യു എ ഇ കോൺസുലേറ്റിനെ ഉപയോഗിച്ചെന്ന് മൊഴി.കോൺസുലേറ്റ് ഉദ്യോഗസ്ഥനായിരുന്ന സരിത്തിന്‍റെ മൊഴിയിലാണ് മുഖ്യമന്ത്രിക്കായി നടത്തിയ പണമിടപാടിനെപ്പറ്റി പറയുന്നത്.
സെക്രട്ടേറിയറ്റിൽ നിന്നും ഒരു പൊതി കൈപ്പറ്റാൻ സ്വപ്‍ന സുരേഷ് നിർദേശിച്ചു. സ്വപ്നയുടെ നിർദേശ പ്രകാരം ഈ പാക്കറ്റ് അഡ്മിൻ അറ്റാഷേയെ ഏൽപ്പിച്ചു. അദ്ദേഹമാണ് കോൺസൽ ജനറലിന്‍റെ നിർദേശപ്രകാരം ഈ പാക്കറ്റ് മുഖ്യമന്ത്രിക്ക് കൈമാറൻ യു എ ഇയിലേക്ക് കൊണ്ടുപോയത്. ഈ പണം മുഖ്യമന്ത്രിക്ക് കൈമാറിയതായി സ്വപ്ന പിന്നീട് തന്നോട് പറഞ്ഞെന്നും സരിത്തിന്‍റെ മൊഴിയിലുണ്ട്. ഇക്കാര്യത്തിൽ സമാനമായ രീതിയിൽ സ്വപ്ന നൽകിയ മൊഴിയും നേരത്തെ പുറത്തുവന്നിരുന്നു.



