കുവൈത്തില്‍ 60കഴിഞ്ഞവരുടെ ഇക്കാമ പുതുക്കുന്നതിനുള്ള ഫീസ് 500 ദിനാറാക്കാന്‍ നിര്‍ദേശം.60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശി തൊഴിലാളികളുടെ താമസരേഖ പുതുക്കുന്നതിന് 2000 ദിനാര്‍ ഫീസ് കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസും നിര്‍ബന്ധമാക്കുന്നതിനാണ് മുന്‍ തീരുമാനം.മാന്‍ പവര്‍ അതോറിറ്റി അടുത്ത ആഴ്ച യോഗം ചേര്‍ന്ന് മന്ത്രിയുടെ നിര്‍ദേശം പരിഗണിക്കുമെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതനുസരിച്ചു 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികള്‍ക്കു താമസരേഖ പുതുക്കുന്നതിന് 500 ദിനാര്‍ ഫീസും ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസും അടക്കണം. ഇതോടെ നൂറു കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാകും.