ടോക്കിയോ 2020 ഗെയിംസിലെ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാക്കളെയും പങ്കെടുത്തവരെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും അഭിനന്ദിച്ചു. ഒളിമ്പിക്സില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയ ഇന്ത്യ ഇത്തവണ ഏഴ് മെഡലുകള്‍ നേടി. 13 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യ സ്വര്‍ണം നേടാന്‍ ഇത്തവണ കഴിഞ്ഞു.

” ഞങ്ങളുടെ എല്ലാ വിജയികള്‍ക്കും ഒളിമ്പിക്സില്‍ പങ്കെടുത്തവര്‍ക്കും അഭിനന്ദനങ്ങള്‍. ജയവും തോല്‍വിയും കായികരംഗത്തിന്റെ ഒരു ഭാഗമാണ്, എന്നാല്‍ നിങ്ങള്‍ രാഷ്ട്രത്തിന് വേണ്ടി നിങ്ങളുടെ ഏറ്റവും മികച്ചത് നല്‍കി എന്നതാണ് പ്രധാനം. ഞങ്ങള്‍ നിങ്ങളെക്കുറിച്ച്‌ അഭിമാനിക്കുന്നു, ഒപ്പം നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു” കോഹിലി പറഞ്ഞു. മെഡലുകള്‍ നേടി രാജ്യത്തിന് സമ്മാനങ്ങള്‍ നല്‍കിയ എല്ലാ അത്‌ലറ്റുകള്‍ക്കും ആശംസകള്‍. മത്സരത്തില്‍ പങ്കെടുത്ത എല്ലാ താരങ്ങള്‍ക്കും നന്ദിയും അശ്വിന്‍ പറഞ്ഞു.