ന്യൂഡല്‍ഹി: കൗമാരക്കാരായ പെണ്‍കുട്ടികളുടെ ആരോഗ്യ നിലവാരവും ശുചിത്വവും മെച്ചപ്പെടുത്താന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സമഗ്ര ശിക്ഷ പദ്ധതിയ്ക്ക് കഴിഞ്ഞെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്.
ഈ പദ്ധതി പ്രകാരം എന്റോള്‍മെന്റ് ഡ്രൈവുകള്‍, മോട്ടിവേഷണല്‍ ക്യാന്പുകള്‍, ലിംഗ ബോധവല്കരണ സെമിനാറുകള്‍, എന്നിവ നടത്തി വരുന്നുണ്ട് . അതിനാല്‍ തന്നെ കൗമാര പ്രായക്കാരായ പെണ്‍കുട്ടികളുടെ ആരോഗ്യ നിലവാരവും ശുചിത്വവും മെച്ചപ്പെടുത്തുവാന്‍ സാധിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.



