ഫ്ളോറിഡ: – ജൂലൈ 31 മുതലുള്ള ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നുതവണയാണ് ഫ്ളോറിഡയിലെ ഏകദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചത്. സി ഡി സി യുടെ കണക്കനുസരിച്ച്‌ ശനിയാഴ്ച മാത്രം 23903 രോഗികളില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഫ്ളോറിഡയിലെ ആഗസ്റ്റ് 6 വരെയുള്ള കോവി ഡ് രോഗികളുടെ എണ്ണം 2725450 ആയി ഉയര്‍ന്നു. ശനിയാഴ്ച ആശുപത്രിയില്‍ 13348 പേരെയാണ് പ്രവേശിപ്പിച്ചത്.

ശനിയാഴ്ച 19 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചപ്പോള്‍ സംസ്ഥാനത്തെ മാത്രം മരണ സംഖ്യ 39696 ആയി. ഈ കണക്കുകള്‍ ശനിയാഴ്ച സി ഡി സി ഔദ്യോഗികമായി പുറത്തുവിട്ടതാണ്.

ജൂലൈ 31 മുതല്‍ സംസ്ഥാനത്ത് ഏകദിന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ്.21683 പേര്‍. വ്യാഴാഴ്ച 22783 പേര്‍..ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസിന്റെ കണക്കനുസരിച്ച്‌ തുടര്‍ച്ചയായി ഒരാഴ്ചയില്‍ 6 ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
ആഗസ്റ്റ് 7 വരെ അമേരിക്കയില്‍ കോവിഡ് മൂലം 620404 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്