ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ 39,070 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു, ശനിയാഴ്ച്ച റിപോര്‍ട്ട് ചെയ്ത 38,628 കേസുകളേക്കാള്‍ അല്‍പം കൂടുതലാണ്. ഇതോടെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 3.19 കോടിയിലധികമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 491 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു, ഇതുവരെ മൊത്തം മരണസംഖ്യ 4.27 ലക്ഷമായി ഉയര്‍ന്നു.

ഇന്ത്യയില്‍ സജീവ കൊവിഡ് കേസുകള്‍ 4.06 ലക്ഷമായി കുറഞ്ഞു. മൊത്തം അണുബാധിതരില്‍ 1.27 ശതമാനം സജീവ കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43,910 രോഗികള്‍ സുഖം പ്രാപിച്ചു, ഇതുവരെ 3.10 കോടിയിലധികം പേര്‍ രോഗമുക്തി നേടി.

രോ​ഗമുക്തി നിരക്ക് 97.39 ശതമാനമായി ഉയര്‍ന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനമാണ്. തുടര്‍ച്ചയായ കഴിഞ്ഞ 13 ദിവസങ്ങളില്‍ 3 ശതമാനത്തില്‍ താഴെയാണ് ടിപിആര്‍. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തില്‍ താഴെയുള്ള ഇടങ്ങള്‍ സുരക്ഷിത മേഖലയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) പ്രഖ്യാപിച്ചിട്ടുണ്ട്.