വിമാന ടിക്കറ്റുകള്‍ എടുക്കുന്ന സമയത്ത് കാന്സലേഷന്, റീഫണ്ട് നയങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ട്രാവല്‍, ടൂറിസം ഓഫിസുകള്‍ ഉപഭോക്താക്കളെ അറിയിക്കണമെന്ന് പൈതൃക ടൂറിസം മന്ത്രാലയം നിര്‍ദേശിച്ചു.
അല്ലാത്തപക്ഷം ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്ന് മന്ത്രാലയത്തിെന്റ അറിയിപ്പില്‍ പറയുന്നു. ചില ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഫിസുകള്‍ യാത്ര കാന്‍സല്‍ ചെയ്യേണ്ടി വന്നാല്‍ റീഫണ്ട്, കാന്സലേഷന്, യാത്രാ തീയതി മാറ്റല്‍ തുടങ്ങിയ വിഷയങ്ങളിലെ വിമാന കമ്ബനികളുടെ നിബന്ധനകള്‍ വിശദമാക്കാതെ ടിക്കറ്റുകള്‍ വില്പന നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യം ഒഴിവാക്കണമെന്ന് മന്ത്രാലയത്തിെന്റ അറിയിപ്പില്‍ പറയുന്നു. ടിക്കറ്റെടുക്കുന്നവര്‍ക്ക് കാന്സലേഷന്, റിട്ടേണ്‍ നയങ്ങള്‍ അറബിയിലും ഇംഗ്ലീഷിലും എഴുതിയ ഓഫിസിെന്റ സീല്‍ അടിച്ച ഇന്‍വോയ്സ് നല്‍കിയിരിക്കണം. ഇന്‍വോയ്സില്‍ അറബിയിലും ഇംഗ്ലീഷിലും എഴുതിയിരിക്കണം. യാത്രക്കാരുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.



