തിരുവനന്തപുരം: ഇ.പി.എഫ്. പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഇനിമുതല്‍ ഒരു ക്ഷേമപെന്‍ഷനുകൂടിയേ അര്‍ഹതയുള്ളൂവെന്ന്‌ ധനവകുപ്പിന്റെ മാര്‍ഗനിര്‍ദേശം.

ഇ.പി.എഫ്. പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഒന്നുകില്‍ സര്‍ക്കാരിന്റെ ഒരു ക്ഷേമപെന്‍ഷന്‍, അല്ലെങ്കില്‍ ക്ഷേമനിധി ബോര്‍ഡിന്റെ ഒരു പെന്‍ഷന്‍മാത്രമേ ഇനിമുതല്‍ ലഭിക്കൂ. ഇതില്‍ ഏതുവേണമെന്ന്‌ സ്വയം തീരുമാനം എടുക്കാം. ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നതിന്റെ പേരില്‍ ഒട്ടേറെപ്പേരുടെ പെന്‍ഷന്‍ തടഞ്ഞുവെച്ചിട്ടുണ്ട്. അവരുടെ പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ സ്വീകരിക്കേണ്ട നടപടികളും ധനവകുപ്പ് നിര്‍ദേശിക്കുകയും ചെയ്തു.