തെരഞ്ഞെടുപ്പിൽ കേരള ഘടകത്തിന്റെ നയങ്ങളെ ശെരിവച്ചു സിപിഐഎം പോളിറ്റ് ബ്യുറോയുടെ റിപ്പോർട്ട്. മുതിർന്ന നേതാക്കളെ മാറ്റി നിർത്തിയതിലും, മന്ത്രിസഭ രൂപീകരിച്ച രീതിയിലും തെറ്റില്ലെന്ന് കേന്ദ്ര കമ്മിറ്റിക്ക് മുന്നിൽ വച്ച കരട് റിപ്പോർട്ടിൽ പറയുന്നു.
കേരള കോണ്ഗ്രസ് വന്നത് എൽഡിഎഫ് നെ ശക്തിപ്പെടുത്തി. യുവാക്കൾക്കും പുതു മുഖങ്ങൾക്കും അവസരം നൽകിയത് ഗുണം ചെയ്തു. മുതിർന്ന നേതാക്കളെ മാറ്റി നിർത്തിയതിലും, മന്ത്രിസഭ രൂപീകരിച്ച രീതിയിലും തെറ്റില്ലെന്നും ബംഗാളിൽ നിന്നും പാഠം ഉൾക്കൊണ്ടു, ഭാവിക്കു വേണ്ടിയുള്ള തീരമാനമായിരുന്നു അതെന്നും കരട് റിപ്പോർട്ടിൽ പറയുന്നു.
ബംഗാളിലേത് സംഘടനാ പരവും രാഷ്രീയവുമായ പരാജയമാണെന്നും റിപ്പോർട്ടിലുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിൻറെ പശ്ചാത്തിൽ അടുത്ത പാർട്ടി കോൺഗ്രസ് കേരളത്തിൽ നടത്തമെന്ന നിർദേശം കേരള ഘടകം കേന്ദ്ര കമ്മറ്റിയിൽ ശരിവെച്ചു.
രാജ്യത്ത് പാർട്ടി അംഗത്വം ഏറ്റവും കൂടുതൽ കണ്ണൂരിലെന്നതും കേരള നേതാക്കൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തമിഴ് നാടാണ് പരിഗണനയിലുള്ള മറ്റൊരു വേദി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഞായറാഴ്ച ഉണ്ടാകും. മമതാ ബാനർജിയുടെ നീക്കങ്ങളിൽ പാർട്ടി എന്തു നിലപാട് സ്വീകരിക്കണമെന്നകാര്യത്തിൽ തീരുമാനം ഓൺ ലൈനിൽ ചേരുന്ന മൂന്നുദിവസത്തെ കേന്ദ്രകമ്മിറ്റി യോഗത്തിൽ ഉണ്ടാകും.



