അങ്കമാലി-ശബരി റെയില്‍പാതയുടെ എസ്റ്റിമേറ്റ് പുതുക്കുന്നതിന് മുന്നോടിയായി ലൈറ്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റേഞ്ചിങ് (ലിഡാര്‍) സര്‍വേക്ക് ടെന്‍ഡറായി. ഹൈദരാബാദ് ആസ്ഥാനമായ ഐ.ഐ.സി ടെക്നോളജീസാണ് സര്‍വേ നടത്തുക. സിവില്‍ ഏവിയേഷന്‍ വിഭാഗത്തിെന്റ അനുമതി ലഭിച്ചാലുടന്‍ സര്‍വേ ആരംഭിക്കുമെന്ന് കെ. റെയില്‍ അധികൃതര്‍ അറിയിച്ചു. പാലാ രാമപുരത്തിനടുത്ത് കൊല്ലപ്പള്ളി മുതല്‍ എരുമേലി വരെ 40 കിലോമീറ്ററിലാണ് ഹെലികോപ്ടര്‍ ഉപയോഗിച്ച് സര്‍വേ നടത്തുന്നത്. 35.52 ലക്ഷം രൂപയാണ് ഇതിന് ചെലവ്. 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കും. പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കി തയാറാക്കുന്നതും കെ. റെയിലാണ്. പദ്ധതി ഏറ്റെടുത്ത് നടപ്പാക്കാനും കമ്ബനി സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍, കേന്ദ്രം മറുപടി നല്‍കിയിട്ടില്ല.
കേന്ദ്ര സര്‍ക്കാറില്‍നിന്ന് അനുമതി ലഭിക്കുന്ന മുറക്ക് കെ.റെയില്‍, പദ്ധതി ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന് കഴിഞ്ഞദിവസം നിയമസഭയില്‍ അറിയിച്ചിരുന്നു. നിര്മാണച്ചെലവിെന്റ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാനം തയാറായതിനെത്തുടര്ന്നാണ് ശബരിപാതക്ക് വീണ്ടും ജീവന് വെച്ചത്. പദ്ധതി മരവിപ്പിച്ചുെകാണ്ടുള്ള തീരുമാനം കേന്ദ്രം റദ്ദാക്കിയിരുന്നു. എസ്റ്റിമേറ്റ് പുതുക്കാന്‍ കെ.-റെയിലിനോട് ആവശ്യപ്പെടുകയും ചെയ്തു.
1998ലാണ് ശബരി പദ്ധതിക്ക് റെയില്‍വേയുടെ അംഗീകാരം ലഭിച്ചത്. 2005ല്‍ പ്രതീക്ഷിച്ചിരുന്ന പദ്ധതിച്ചെലവ് 550 കോടിയായിരുന്നു. 2011ല്‍ ഇത് 1566 കോടിയായി പുതുക്കി. 2017ലെ എസ്റ്റിമേറ്റനുസരിച്ച് 2815 കോടിയാണ് ചെലവ്. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി 470.77 ഹെക്ടര്‍ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. 115 കിലോമീറ്ററാണ് ദൈര്‍ഘ്യം. അങ്കമാലി മുതല്‍ കാലടി റെയില്‍വേ സ്റ്റേഷന്‍വരെ എട്ട് കിലോമീറ്റര്‍ ദൂരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കോട്ടയത്ത് ഭൂമി കണ്ടെത്തിയിട്ടുണ്ടെങ്കിലും സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായിട്ടില്ല. റാന്നി-പത്തനംതിട്ട വഴി കൊല്ലം ജില്ലയിലെ പുനലൂര്‍വരെ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ഭാവിയില്‍ തമിഴ്നാട്ടിലേക്ക് നീട്ടാന്‍ കഴിയുമെന്ന സാധ്യതയും സര്‍ക്കാറിെന്റ പരിഗണനയിലുണ്ട്.
ആദ്യം റെയില്‍േവയുടെ പൂര്‍ണ മുതല്‍മുടക്കിലാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇടക്കുവെച്ച് പകുതിച്ചെലവ് സംസ്ഥാനം വഹിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, സംസ്ഥാനം വഴങ്ങിയില്ല. ഇതോടെ പദ്ധതി മുടങ്ങിയ സാഹചര്യത്തിലാണ് ചെലവിെന്റ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കോട്ടയത്ത് രാമപുരം, പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, ഇടുക്കി ജില്ലയില്‍ തൊടുപുഴ, കരിങ്കുന്നം എന്നിവയാണ് സ്റ്റേഷനുകള്‍.



