ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക്​ കോവിഡ്​ നിയന്ത്രണങ്ങളില്‍ ഇളവുമായി യു.കെ. രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ചവര്‍ക്കാണ്​ ഇളവ്​ അനുവദിക്കുക. ഇത്തരക്കാര്‍ക്ക്​ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റീന്‍ ഇനി ആവശ്യമില്ല. ഇന്ത്യയെ നിയ​ന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും യു.കെ ഒഴിവാക്കി.

റെഡ്​ ലിസ്റ്റില്‍ നിന്നും ആംബര്‍ ലിസ്റ്റിലേക്ക്​ യു.കെ മാറ്റിയത്​. ഇതോടെ യു.കെയിലെത്തുന്ന ഇന്ത്യക്കാര്‍ വീടുകളില്‍ 10 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയാകും. ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമല്ല.

ഞായറാഴ്ച രാവിലെ മുതലാകും പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. ഇന്ത്യക്ക്​ പുറമേ യു.എ.ഇ, ഖത്തര്‍, ബഹറൈന്‍ തുടങ്ങിയ രാജ്യങ്ങളേയും റെഡ്​ ലിസ്റ്റില്‍ നിന്നും യു.കെ ആംബര്‍ ലിസ്റ്റിലേക്ക്​ മാറ്റിയിട്ടുണ്ട്​.