മാര്‍ട്ടിന്‍ പ്രക്കാട്ട് കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷാ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത നായാട്ട് വലിയ വിജയം ആണ് നേടിയത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് എല്ലായിടത്തുനിന്നും ലഭിച്ചത്. തീയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത ചിത്രം ഇപ്പോള്‍ മൂന്ന് ഭാഷകളില്‍ റീമേക്കിന് ഒരുങ്ങുകയാണ്.
കൊറോണ വൈറസ് പകര്‍ച്ചവ്യാധി കാരണം, ബോക്സ് ഓഫീസില്‍ സിനിമയ്ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല.സ്റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുനാണ് മലയാളം സിനിമയായ നായാട്ടിന്‍റെ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയതെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബണ്ണിയുടെ ഹോം പ്രൊഡക്ഷന്‍ ഗീത ആര്‍ട്സ് റീമേക്ക് അവകാശം സ്വന്തമാക്കി. ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ ഈ റീമേക്കിന് അനുയോജ്യമായ ഒരു സംവിധായകനെ കണ്ടെത്താനുള്ള തിരക്കിലാണ്. ചിത്രം തമിഴില്‍ സംവിധാനം ചെയ്യുന്നത് ഗൗതം മേനോന്‍ ആണ്.
നടനും നിര്‍മ്മാതാവുമായ ജോണ്‍ എബ്രഹാം ചിത്രത്തിന്റെ ഹിന്ദി അവകാശം സ്വന്തമാക്കിയതായും മാര്‍ട്ടിന്‍ പ്രക്കാട്ട് വെളിപ്പെടുത്തി. ജോണ്‍ എബ്രഹാം റീമേക് അവകാശം സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണിത്, ജോണ്‍ എബ്രഹാം തന്റെ പ്രൊഡക്ഷന്‍ ഹൗസ് ജെ എ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വാങ്ങി. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ അവകാശങ്ങള്‍ അദ്ദേഹം നേരത്തെ നേടിയിരുന്നു.



