മുംബൈ: മദ്യപിച്ച്‌ ലക്കുകെട്ട യുവതി രാത്രിയില്‍ ഗതാഗതം തടസപ്പെടുത്തി. ബഹളം വെച്ചും റോഡില്‍ കിടന്ന് കോമാളിത്തരം കാണിച്ചും വാഹനഗതാഗതം തടസപ്പെടുത്തുന്ന യുവതിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവം വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് യുവതിയെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചു.

പുനെയിലെ തിരക്കുള്ള റോഡില്‍ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. തിരക്കുള്ള റോഡിന്റെ നടുവില്‍ ഇരുന്ന് യുവതി ബഹളം വെയ്ക്കുന്നതും റോഡില്‍ കിടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
യുവതി മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ വാഹനഗതാഗതം തടസപ്പെട്ടു. വാഹനങ്ങള്‍ വേഗത കുറച്ച്‌ പോകുന്നത് വീഡിയോയില്‍ വ്യക്തമാണ്.

സംഭവം അറിഞ്ഞ് പൊലീസ് വരുന്നത് അറിഞ്ഞ് യുവതി കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.