പ്രശസ്ത ​ഗായകൻ യോ യോ ഹണി സിം​ഗിനെതിരെ ​ഗാർഹിക പീഡന പരാതി. ഭാര്യ ശാലിനി തൽവാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പരാതിയുടെ പശ്ചാത്തലത്തിൽ ഡൽഹി ഹസാരി കോടതി ഹണി സിം​ഗിനെതിരെ നോട്ടിസ് അയച്ചു. ഓ​ഗസ്റ്റ് 28ന് കേസിൽ വാദം കേൾക്കും.

20 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ശാലിനി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

സെക്ഷൻ 18 പിഡ്ബ്ല്യുഡിവി ആക്ട് 2005 പ്രകാരം സുരക്ഷ നൽകണമെന്നും ശാലിനി തൽവാർ ആവശ്യപ്പെട്ടു.