കൊടകര കുഴൽപണം തട്ടിയെടുത്തെന്ന കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുജീഷ്, ദീപ്തി, അഭിയെന്ന അഭിജിത്ത്, അരീഷ്, അബ്ദുൽ ഷാഹിദ് എന്നിവവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്.
അതേസമയം , കൊടകര ബി.ജെ.പി.കുഴൽപ്പണക്കേസിൽ അന്വേഷണ സംഘം ഇന്നലെ വിശദ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇ.ഡി, ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റുകൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിങ്ങനെ 3 ഏജൻസികൾക്കാണ് റിപ്പോർട്ട് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്.
കൊടകര ബി.ജെ.പി കുഴൽപ്പണക്കേസിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കൊണ്ടുവന്ന പണമാണ് കൊടകരയിൽ വച്ച് നഷ്ട്ടപ്പെട്ടതെന്നും തെരഞ്ഞെടുപ്പിന് ബിജെപി എത്തിച്ചത് ഹവാല പണം എന്നും റിപ്പോർട്ടിൽ പറയുന്നു.
അന്തർസംസ്ഥാന ബന്ധമുള്ളതിനാൽ കേസ് ഇ ഡി, ഇൻകം ടാക്സ് ഡിപ്പാർട്മെൻ്റുകൾ അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ അന്വേഷണ സംഘം ആവശ്യപ്പെട്ടു.



