പ്രശസ്ത ഗായിക കല്യാണി മേനോന് അന്തരിച്ചു. 80 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
1970 കളില്‍ ക്ലാസ്സിക്കല്‍ ഗായികയായാണ് കല്യാണി മേനോന് രംഗത്തുവന്നത്. പിന്നീട് സിനിമാഗാനരംഗത്തും തിളങ്ങി. 1977 ല്‍ രാമുകാര്യാട്ടിന്റെ ദ്വീപ് എന്ന സിനിമയില്‍ കണ്ണീരിന് മഴയ്ത്ത് എന്ന കല്യാണി മേനോന് ആലപിച്ച് ഗാനം ഏറെ ജനശ്രദ്ധ നേടി.
എ ആര് റഹ്മാന്റെ സംഗീതസംവിധാനത്തില്‍ നിരവധി ഗാനങ്ങള്‍ കല്യാണി മേനോന് ആലപിച്ചു. തമിഴ്നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്.



