ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,831 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് കേസുകള് കുത്തനെ കുറയാന്‍ പ്രധാനകാരണം കോവിഡ് വാക്സിനേഷനിലെ വേഗത തന്നെയാണ്. ഇതുവരെ രാജ്യത്ത് 47,02,98,596 പേര്‍ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്.

അതേസമയം രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 31,655,824 ആയി. രാജ്യത്ത് 4,10,952 സജീവ കേസുകളാണ് നിലവിലുള്ളത്. രാജ്യത്തെ പ്രതിദിന രോഗികളില്‍ പകുതിയിലേറെ കേസുകളും കേരളത്തിലാണ്.

39,258 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,08,20,521 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,79,472 സാമ്ബിളുകളാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്ബിളുകളുടെ എണ്ണം 46,82,16,510 ആയി ഉയര്‍ന്നു.