തിരുവനന്തപുരം ∙ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പൂര്‍ണമായും മാറ്റം വരുത്തിയുള്ള പുതിയ പരിഷ്കാരങ്ങള്‍
ബുധനാഴ്ച പ്രാബല്യത്തിലായേക്കും. വിദഗ്ധ സമിതി ശുപാര്‍ശകള്‍ ചീഫ് സെക്രട്ടറി പരിശോധിച്ചു
മുഖ്യമന്ത്രിക്കു കൈമാറും.
അന്തിമ തീരുമാനം നാളത്തെ അവലോകന യോഗത്തില്‍ ഉണ്ടാകും .കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആര്‍) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളും ഇളവുകളും ഇന്നും നാളെയും തുടരും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു തുറക്കും.
സംസ്ഥാനത്ത് 20,728 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1.7 ലക്ഷം സാംപിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 %. 56 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 16,837 ആയി. 17,792 പേര്‍ കോവിഡ് മുക്തരായി. നിലവില്‍ ചികിത്സയിലുള്ളത് 1.67 ലക്ഷം പേര്‍.



