ന്യൂഡല്‍ഹി: ഛത്തര്‍പ്പുരിലെ ക്രൈസ്​തവ ദേവാലയം തകര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌​ ക്രൈസ്​തവ വിശ്വാസികള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്‌രിവാളി​െന്‍റ വസതിയിലേക്ക് മാര്‍ച്ച്‌ നടത്തി. പ്രതിഷേധ സ്ഥലത്ത്​ പൊലീസ് അകമ്ബടിയോടെ ആം ആദ്​മി പാര്‍ട്ടി എം.എല്‍.എ രാഘവ് ഛദ്ദ എത്തിയത്​ ഉന്തിലും തള്ളിലും കലാശിച്ചു.

സര്‍ക്കാറി​െന്‍റ അറിവോടെയല്ല ഉദ്യോഗസ്ഥര്‍ പള്ളിപൊളിച്ചതെന്നും, പള്ളി ഉടന്‍ പുനര്‍നിര്‍മിക്കുമെന്ന് കെജ്‌രിവാള്‍ ഉറപ്പ്​ കൊടുത്തിട്ടുണ്ടെന്നും രേഖപ്പെടുത്തി ഛത്തര്‍പ്പുര്‍ ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ചിലെ വികാരി ഇടവകക്കാര്‍ക്കയച്ച കത്തി​െന്‍റ പകര്‍പ്പ​ുമായാണ് രാഘവ്​ ഛദ്ദ വന്നത്.

കെജ്‌രിവാള്‍ അറിഞ്ഞുകൊണ്ടല്ല പള്ളിപൊളിച്ചതെന്ന് പള്ളിയിലെ പ്രധാന പുരോഹിതന്‍ ഈ കത്തില്‍ പറഞ്ഞിട്ടുണ്ടെന്ന്​ വാദിച്ച ഛദ്ദയുമായി പ്രതിഷേധക്കാര്‍ വാഗ്വാദത്തിലേര്‍പ്പെട്ടു. സമരക്കാരെ തടയാന്‍ കെജ്‌രിവാളിന്‍െറ വസതിയില്‍നിന്നും അര കിലോമീറ്റര്‍ അകലെ പൊലീസ് ബാരിക്കേഡ് കെട്ടിയിരുന്നു.