കാഞ്ഞിരപ്പള്ളി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോട്ടയത്ത് വന്‍ വിജയമെന്ന് ആദ്യം പ്രതികരിച്ചവര്‍, ഇന്ന് കേരള കോണ്‍ഗ്രസിനെ പുറത്താക്കിയതാണ് യുഡിഎഫിന്‍്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് തിരുത്തി പറയേണ്ടി വന്നിരിക്കുന്നതായും പാര്‍ട്ടിയുടെ ജനശക്തി തിരിച്ചറിഞ്ഞതായും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡല നേതൃസംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ് (എം) ന്റെ മുന്നണി മാറ്റത്തോടെ കോട്ടയത്ത് എല്‍.ഡി.എഫിന് വന്‍ മുന്നേറ്റമാണ് നേടാന്‍ കഴിഞ്ഞത്. ചതിവും വഞ്ചനയും കൈമുതലായുള്ള യുഡിഎഫില്‍ ജനവിശ്വാസം നഷ്ടമായിയെന്നും അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡന്റ് എ.എം മാത്യു ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗവ: ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ഉന്നതധികാര സമിതിയംഗങ്ങളായ, വി.റ്റി. ജോസഫ്, ജോര്‍ജുകുട്ടി ആഗസ്തി ജില്ലാ സെക്രട്ടറിമാരായ ജോസഫ് ചാമക്കാല, തോമസ് കീപ്പുറം, സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട് ജില്ലാപഞ്ചായത്ത് അംഗം ജെസി ഷാജന്‍, നിയോജക മണ്ഡലം സെക്രട്ടറിമാരായ ബിജു സെബാസ്റ്റ്യന്‍, തോമസ് വെട്ടുവയലില്‍, അജു പനയ്ക്കല്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഷാജി പാമ്ബൂരി, സണ്ണിക്കുട്ടി അഴകമ്ബ്രയില്‍, ഡോ. ബിബിന്‍ കെ ജോസ്, മണ്ഡലം പ്രസിഡന്റുമാരായ
ജെയിംസ് തടത്തില്‍, വി.എസ്.അബ്ദുള്‍ സലാം, ഷാജി നല്ലേപറമ്ബില്‍ , ഷാജി പുതിയാപറമ്ബില്‍ , പി.റ്റി.തങ്കച്ചന്‍ , കെ.എസ് സെബാസ്റ്റ്യന്‍, റജി മുളവന, ജോസഫ് ജെ. കൊണ്ടോടി, കെ.എസ്. ജോസഫ്, റിജോ വാളാന്തറ, സുമേഷ് ആന്‍ഡ്രൂസ്, മനോജ് മറ്റമുണ്ടയില്‍, ശ്രീകാന്ത് എസ് ബാബു, വിഴിക്കത്തോട് ജയകുമാര്‍, പ്രിന്‍സ് തോട്ടത്തില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു