സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷൻ ഓഫിസർമാരെ നിശ്ചയിച്ചതായി ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

അതേസമയം, സർവകലാശാലകളിൽ പഠനത്തിനെത്തുന്ന വിദ്യാർത്ഥികളിൽ നിന്ന് സ്ത്രീധനം വാങ്ങില്ലെന്ന ബോണ്ട് എഴുതി വാങ്ങാൻ തീരുമാനിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിച്ച് ചേർത്ത വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് തീരുമാനം. സ്ത്രീധനം സ്ത്രീ വിഷയം മാത്രമല്ലെന്നും മാനുഷിക പ്രശ്‌നമാണെന്നും ഗവർണർ പറഞ്ഞു.