ലോക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ സര്‍ക്കാരിനെതിരേ ഉയരുന്ന പ്രതിഷേധം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും. ജനജീവിതം സ്തംഭിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിന്‍റെ സാധ്യതകള്‍ പരിശോധിക്കാന്‍ സിപിഎം സര്‍ക്കാരിനോട് ആവശ്യപ്പെട്ടേക്കും. ന്യൂനപക്ഷ സ്കോളര്‍ഷിപ് ജനസംഖ്യാനുപാതത്തിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്‍റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും ചര്‍ച്ചയായേക്കും. മന്ത്രിമാരുടെ പെഴ്സണല്‍ സ്റ്റാഫുകളുടെ നിയമന കാര്യത്തിലും തീരുമാനമുണ്ടാകും.
ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്



