കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിെന്റ അന്വേഷണം കൊടി സുനി, അര്ജുന് ആയങ്കി എന്നിവരുടെ സംഘത്തിലേക്കും. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘം മര്‍ദിച്ച് അവശനാക്കി ഉപേക്ഷിച്ച മാതോത്ത് മീത്തല്‍ അഷ്റഫിെന്റ ഫോണില്‍നിന്ന് ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനിയുടേതെന്ന് സംശയിക്കുന്ന ശബ്ദ സന്ദേശം ലഭിച്ചു. കണ്ണൂരിലെ ആളാണ് ഈ സന്ദേശം അയച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ജയിലിലുള്ള സുനിയുടെ സന്ദേശം ഇയാള്‍ക്കെങ്ങനെ ലഭിച്ചുവെന്നതടക്കം പരിശോധിച്ചുവരുകയാണ്. ശബ്ദത്തിെന്റ ആധികാരികത ഉറപ്പാക്കാന്‍ ഫോണ്‍ സൈബര്‍ ഫോറന്‍സിക് വിഭാഗത്തിന് കൈമാറേണ്ടിവരുമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന റൂറല്‍ എസ്.പി എ. ശ്രീനിവാസ് പറഞ്ഞു.
കാരിയറായി പ്രവര്‍ത്തിച്ച അഷ്റഫ് അവസാനമായി കടത്തിയ രണ്ടുകിലോ സ്വര്‍ണം കൊടുവള്ളിയിലെ ഉടമകളറിയാതെ മറിച്ചത് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്ജുന് ആയങ്കിയുടെ സുഹൃത്തായ നാദാപുരം സ്വദേശിക്കാണ്. നേരത്തെ അരക്കോടിയോളം രൂപ കവര്‍ന്ന കേസിലെ പ്രതിയായ ഇയാള്‍ക്ക് സ്വര്‍ണം കൈമാറിയതോെട 10 ലക്ഷം രൂപ അഷ്റഫിന് പ്രതിഫലം കിട്ടിയതായും പൊലീസിന് വിവരം ലഭിച്ചു. ഇതോടെയാണ് ഈ വഴിക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം കൊടി സുനിയേയും അര്ജുന് ആയങ്കിയെയും കോടതി അനുമതിയോടെ ചോദ്യം ചെയ്യും. സ്വര്‍ണക്കടത്തില്‍ സമഗ്രാന്വേഷണം നടത്തുക കസ്റ്റംസായിരിക്കും. കസ്റ്റംസ് അധികൃതര്‍ കഴിഞ്ഞ ദിവസം കൊയിലാണ്ടി സ്റ്റേഷനിലെത്തി അഷ്റഫിെന്റ മൊഴിയെടുത്തിരുന്നു. വിവരങ്ങള്‍ ശേഖരിച്ച സംഘം ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്തേക്കും.
െകാടുവള്ളി സംഘത്തിനായി സ്വര്‍ണം കടത്തിയെന്ന് സമ്മതിച്ച അഷ്റഫ്, സ്വര്‍ണം നാദാപുരം സ്വദേശിയുള്‍പ്പെട്ട കണ്ണൂരിലെ ക്വട്ടേഷന്‍ സംഘം കവര്‍ന്നതായി മൊഴിയെടുക്കവെ വെളിപ്പെടുത്തിയിരുന്നു. സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടെന്ന് കൊടുവള്ളിയില്നിന്നെത്തിയവരോട് പറഞ്ഞെങ്കിലും അവര്‍ വിശ്വസിച്ചില്ല. തുടര്‍ന്നും ഭീഷണിപ്പെടുത്തിയതോെടയാണ് കണ്ണൂരിലുള്ളവര്‍ കൊടി സുനിയുടെ ശബ്ദസന്ദേശമയച്ചുതന്നതെന്നാണ് അഷ്റഫ് പറഞ്ഞത്. കവര്‍ന്ന സ്വര്‍ണം തിരിച്ചുകിട്ടാന്‍ െകാടുവള്ളിയിലെ ചിലര്‍ ഒരുമാസത്തിലേറെയായി അഷ്റഫിന് പിന്നാലെയുണ്ടായിരുന്നു. കണ്ണൂര്‍ സംഘത്തിലെ പലരും കരിപ്പൂര്‍ കേസില്‍ പൊലീസ് വലയിലായതോടെ ഇനി ആ ഭീഷണിയുണ്ടാവില്ലെന്നുറപ്പിച്ചാണ് തട്ടിക്കൊണ്ടുപോയത്. അഷ്റഫില്‍നിന്ന് വ്യാഴാഴ്ചയും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.
ഞാനാ, സുനിയാണേ… കൊടിയാ..
‘ഞാനാ… സുനിയാണേ… കൊടിയാ… കൊയിലാണ്ടിയിലെ അഷ്റഫിെന്റ കൈയിലെ സാധനം നമ്മുടെ കമ്പനിയാ കൊണ്ടുപോയത്. ഇനി അതിെന്റ പിറകേ നടക്കണ്ട. കൊണ്ടന്ന ചെക്കനൊന്നും അറിയൂല. അതോണ്ട് ആരോടും ഒന്നും പറയണ്ട. നമ്മുടെ കമ്പനിയാന്ന്. അറിയുന്ന ആളുകളോട് ഇയ്യ് കാര്യങ്ങള്‍ പറഞ്ഞ് കൊടുത്തേക്ക്’ -എന്നാണ് കൊടി സുനിയുടേതെന്ന് പൊലീസ് സംശയിക്കുന്ന ശബ്ദസന്ദേശത്തിലുള്ളത്.



