കരിപ്പൂർ സ്വർണക്കടത്ത് കേസിലെ ക്യാരിയർ അഷ്റഫിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ 3 പേർ അറസ്റ്റിൽ. കൊടുവള്ളി സ്വദേശികളായ നൗഷാദ്, മുഹമ്മദ് സാലി, സൈഫുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഒരു മാസം മുൻപ് ഇവർ സ്വർണം ആവശ്യപ്പെട്ട് അഷ്റഫിനെ ഭീഷണിപ്പെടുത്തിയിരുന്നു.
അറസ്റ്റ് ചെയ്തവരുടെ നിർദ്ദേശ പ്രകാരമാണ് അഷ്റഫ് മെയ് 26ന് വിദേശത്തു നിന്ന് രണ്ട് കിലോയിലേറെ സ്വർണം കടത്തിയത്. എന്നാൽ സ്വർണം ഇവർക്ക് നൽകാതെ മറ്റ് സംഘത്തിനു നൽകിയതിനെ തുടർന്നാണ് ഇവർ ഇയാളെ ഭീഷണിപ്പെടുത്തിയത്, മുൻപ് പലതവണ അഷ്റഫിനെ ഇവർ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്തിയിരുന്നു.



