ചാത്തന്നൂര്‍: ക്വട്ടേഷന്‍ സംഘവുമായും ഫേസ്ബുക്ക് സൗഹൃദം ഉണ്ടെന്ന് രേഷ്മ. നവജാത ശിശുവിനെ തോട്ടത്തില്‍ ഉപേക്ഷിച്ച കേസില്‍ അറസ്റ്റിലായ പ്രതിയാണ് രേഷ്മ. അന്വേഷണ സംഘം രേഷ്മയെ ജയിലില്‍ ചോദ്യം ചെയ്തപ്പോള്‍ ആണ് ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്ക് സൗഹൃദം വര്‍ക്കല സ്വദേശിയായ ആളുമായാണെന്നും രേഷ്മ സമ്മതിച്ചു. ഈ സുഹൃത്ത് ഇപ്പോള്‍ ജയിലില്‍ ആണ്.
രേഷ്മ പോലീസിനോട് തനിക്ക് 14 ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടെന്നും ചോദ്യം ചെയ്യലില്‍ പറഞ്ഞു. പോലീസ് ഇതില്‍ രേഷ്മയുമായി ഏറ്റവും കൂടുതല്‍ തവണ ചാറ്റു ചെയ്തവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. രേഷ്മയ്ക്ക് ഫേസ്ബുക്ക് വഴി വിവിധ പ്രായത്തിലുള്ളവരുമായും സൗഹൃദം ഉണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
രേഷ്മ നേരത്തെ തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചത് ഫേസ്ബുക്ക് കാമുകനൊപ്പം പോകുന്നതിന് വേണ്ടിയാണെന്ന് പോലീസിനോട് സമ്മതിച്ചിരുന്നു. പോലീസ് കഴിഞ്ഞ ദിവസം രേഷ്മയെ ജീവനൊടുക്കിയ ബന്ധുക്കളായ ഗ്രീഷ്മയും ആര്യയുമാണ് അനന്തു എന്ന കാമുകനായി ചാറ്റ് ചെയ്തിരുന്നത് വിവരം അറിയിക്കുകയും ചെയ്തിരുന്നു.



