അഫ്ഗാനിസ്ഥാന്‍ : താലിബാന്‍ ഭീകരാക്രമണം ശക്തമായ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് 50 നയതന്ത്ര ഉദ്യോഗസ്ഥരെ നാട്ടിലെത്തിച്ച്‌ ഇന്ത്യ. കാണ്ഡഹാറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടച്ചു.അഫ്ഗാന്റെ 85 ശതമാനം പ്രവിശ്യകളും ഇപ്പോള്‍ താലിബാന്‍ നിയന്ത്രണത്തിലായെന്നാണ് പുതിയ റിപ്പോര്‍ട്ട്. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കൊപ്പം എംബസിയിലെ മറ്റ് ഉദ്യോഗസ്ഥരെയും ഇന്ത്യയിലെത്തിച്ചു . അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാരോട് ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട് .