കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ വനത്തിന് ഉള്ളില്‍ കുടുങ്ങിയ യുവാക്കളെ പുറത്തെത്തിച്ചു. ഏറെ ദുര്‍ഘടം പിടിച്ച കൊടും കാട്ടിലൂടെ 15 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് തിരച്ചില്‍ സംഘം യുവാക്കളുടെ അടുത്തെത്തിയത്. വനത്തില്‍ അതിക്രമിച്ച്‌ കയറിയതിനും ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ചതിനും കാസ‍ര്‍കോട് സ്വദേശികളായ രണ്ട് യുവാക്കള്‍ക്കെതിരെ വനം വകുപ്പും പൊലീസും കേസ് എടുക്കും.

കാസര്‍ഗോഡ് ബന്ധഡുക്ക ബൈത്തുറഹ്മയില്‍ മുഹമ്മദ്, അബു എന്നിവരാണ് കാട് കാണാന്‍ പോയി കുടുങ്ങിയതും ഒടുവില്‍ കേസില്‍പ്പെട്ടതും. താമരശ്ശേരി കട്ടിപ്പാറ ചെമ്ബ്രകുണ്ടയിലെ ബന്ധുവീട്ടില്‍ എത്തിയ ശേഷം കാടു കാണാനായാണ് ഇരുവരും അമരാട്ടേക്ക് പുറപ്പെട്ടത്. ഇന്നലെ രാവിലെ വനത്തില്‍ പ്രവേശിച്ച ഇവര്‍ പുറത്തേക്കുള്ള വഴിയറിയാതെ ഉള്‍വനത്തില്‍ കുടുങ്ങി പോവുകയായിരുന്നു.