ദില്ലി : ശബ്ദ മലിനീകരണം കുറയ്ക്കാന്‍ പിഴ വര്‍ധിപ്പിച്ച്‌ മലിനീകരണ നിയന്ത്രണ സമിതി. ശബ്ദ മലിനീകരണം ഉണ്ടാക്കുന്നവരില്‍ നിന്ന് ഒരു ലക്ഷ രൂപ വരെ പിഴയായി പണം ഈടാക്കാവുന്നതാണ് പുതിയ നിയമ ഭേദഗതി.നിശ്ചിത സമയത്തിന് ശേഷം വെടിമരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നാണ് പുതിയ നിയമം . നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന്, വാണിജ്യ-ജനവാസ കേന്ദ്രങ്ങളില്‍ 1000 രൂപ പിഴയും നിശബ്ദ മേഖലകളില്‍ 3000 രൂപയുമാണ് പിഴ ഈടാക്കുക.