വാഷിങ്ടണ്‍: കഴിഞ്ഞ 90 വര്‍ഷത്തിനുള്ളിലെ റെക്കോര്‍ഡ് താപനിലയിലൂടെ കടന്നുപോകുന്ന കാലിഫോര്‍ണിയയില്‍ കൂനിന്മേല്‍ കുരു എന്നപോലെ കാട്ടുതീയും. സിസ്‌കിയൂ കൗണ്ടിയില്‍ അണയ്ക്കാനാകാതെ കത്തിപ്പടരുന്ന കാട്ടുതീയുടെ ചിത്രങ്ങളു വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പരക്കെ പ്രചരിക്കുകയാണ്. നാഷണല്‍ വെതര്‍ സര്‍വ്വീസ് ഷെയര്‍ ചെയ്ത ദൃശ്യങ്ങള്‍ അതിവേഗം വൈറലായിക്കൊണ്ടിരിക്കുന്നു.

 

ഒരു ചുഴിയിലെന്നപോലെ ഒരു സാങ്കല്‍പിക് സ്തംഭത്തിനു ചുറ്റും കറഞ്ഞി മേല്‍പ്പോട്ടുയരുന്ന ഈ അഗ്‌നിച്ചുഴിക്കൊപ്പം ചൂടുള്ള വായുവും വാതകങ്ങളും, പുകയും പിന്നെ കത്തിക്കരിഞ്ഞ മരങ്ങളുടെ അവശിഷ്ടങ്ങളും മേല്‍പ്പോട്ടുയരും. ജൂണ്‍ 21 ന് ആരംഭിച്ച ടെന്നന്റിലെ ഈ കാട്ടുതീ ഇതുവരെ 10,580 ഏക്കര്‍ സ്ഥലത്തെ വൃക്ഷലതാദികളെ ആകപ്പാടെ ദഹിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഈ അഗ്‌നിബാധ നിയന്ത്രണാധീനമായിട്ടുണ്ട് എന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്.

ടെനന്റ് അഗ്‌നിബാധ നിയന്ത്രണാധീനമായതോടെ നെവാഡ സംസ്ഥാനത്തിന്റെ അതിര്‍ത്തിയിലൂടെയുള്ള പുതിയൊരു കാട്ടുതീ ഇപ്പോള്‍ പ്രശ്നങ്ങള്‍ സൃഷ്ടികുകയാണ്. കനത്ത ചൂട് അനുഭവപ്പെടുന്ന ഈ ഭാഗത്ത് കാട്ടുതീ കൂടുതല്‍ അപകടകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. നാളെ വരെ കാലിഫോര്‍ണീയയില്‍ മൊത്തമായി വാര്‍ണിങ് നല്‍കിയിരിക്കുകയാണ്.

ജൂണ്‍ 30 ന് രണ്ട് ഇടിമിന്നലുകളാല്‍ ആരംഭിച്ച കാട്ടുതീ വളരെ തീവ്രസ്വഭാവം കാണിക്കുന്നതായിട്ടാണ് അധികൃതര്‍ പറയുന്നത്. തഹോ തടാകത്തിന് 45 മൈല്‍ വടക്കായി ആരംഭിച്ച കാട്ടുതീ അണയുന്ന ലക്ഷണമൊന്നും കാണിക്കുന്നില്ല. മാത്രമല്ല, ഇന്നലെയും തൊട്ടു തലേദിവസവുമായി കൂടുതല്‍ ശക്തിപ്രാപിക്കുന്നതായാണ് അനുഭവപ്പെടുന്നത്. മാത്രമല്ല സിയാറ നെവാഡവനമേഖലയ്ഹില്‍ നിന്നും ഇത് വടക്ക് കിഴക്ക് ദിശയ്ഹിലേക്ക് വ്യ്ഹാപിക്കുകയുമാണ്.

കെട്ടിടങ്ങള്‍ക്ക് അഗ്‌നിബാധ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ലെങ്കിലും ഏകദേശം 2,800 പേര്‍ക്ക് സ്ഥലത്തുനിന്നും ഒഴിയുവാനുള്ള മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. മാത്രമല്ല, പ്ല്യൂമാസ് നാഷണല്‍ ഫോറസ്റ്റിന്റെ 200 ചതുരശ്ര മൈല്‍ സ്ഥലം അടച്ചിരിക്കുകയുമാണ്. അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് കൈകാര്യം ചെയ്യുന്നതിലും അപ്പുറമാണ് തീയുടെ തീവ്രത. മാത്രമല്ല, ആഞ്ഞടിക്കുന്ന കാറ്റ് കാര്യങ്ങള്‍ കൂറ്റുതല്‍ വഷളാക്കുകയുമാണ്.

ചിലയിടങ്ങളില്‍ 100 അടി ഉയരത്തില്‍ വരെ അഗ്‌നിജ്വാലകള്‍ ഉയരുന്നുണ്ട്. ഇത് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നു. അതുകൊണ്ടുതന്നെ അവര്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത് സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് അഗ്‌നി പടരാതിരിക്കാനാണ്. കനത്ത കാറ്റും വരണ്ട കാലാവസ്ഥയും ഉയര്‍ന്ന അന്തരീക്ഷോഷ്മാവും അഗ്‌നിബാധയെ ത്വരിതപ്പെടുത്തുന്നു. ഇതുവരെ വെറും9 ശതമാനം തീ മാത്രമാണ് അണയ്ക്കാന്‍ കഴിഞ്ഞിട്ടുള്ളത്. എന്നാല്‍, അഗ്‌നിബാധയില്‍ ആരെങ്കിലും മരണമടഞ്ഞതായോ ഗുരുതരമായ പരിക്കുകള്‍ പറ്റിയതായോ റിപ്പോര്‍ട്ടുകളീല്ല.

പടിഞ്ഞാറന്‍ തീരങ്ങളില്‍ താപനില ഇനിയും ഉയരും എന്നുള്ള മുന്നറിയിപ്പ് കടുത്ത ആശങ്ക പരത്തിയിട്ടുണ്ട്. കഴിഞ്ഞ 90 വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. തെക്കന്‍ കാലിഫോര്‍ണിയയിലും കൂടിയ ഊഷ്മാവ് രേഖപ്പെടുത്തി. എന്നാല്‍, തിങ്കളാഴ്‌ച്ചയോടെ താപനില കുറഞ്ഞു തുടങ്ങും എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. വടക്കെ അമേരിക്കയില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ ജൂണ്‍ മാസം കഴിഞ്ഞുപോയ ഉടനെയ്ഹാണ് പുതിയ ഉഷ്ണ തരംഗം എത്തിയിരിക്കുന്നത്.