അബുദാബി: യുഎഇയില്‍ 1,520 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ചികിത്സയിലായിരുന്ന 1,468 പേര്‍ സുഖം പ്രാപിക്കുകയും ഏഴുപേര്‍ മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 2,99,363 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,48,702 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,26,800 പേര്‍ രോഗമുക്തരാവുകയും 1,860 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,042 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.