ബെംഗളൂരു: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അയല്‍ക്കാരനായ 48കാരന്‍ അറസ്റ്റിലായി. ബംഗളരുവിലാണ് 38കാരിയായ യുവതി, അയല്‍വാസി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മുദിനപാള്യ വിശ്വേശ്വരിയ ലേഔട്ടിലെ ഏഴാമത്തെ ബ്ലോക്കില്‍ താമസിക്കുന്ന 48 കാരനായ ഉത്തമിനെയാണ് പൊലീസ് പിടികൂടിയത്. വിവാഹിതനാണെങ്കിലും ഭാര്യ ഇയാളെ ഉപേക്ഷിച്ച്‌ സ്വന്തം നാട്ടിലേക്ക് പോയി.

കഴിഞ്ഞ രണ്ട് വര്‍ഷമായി മുദിനപാള്യയില്‍ താമസിക്കുന്ന 38 കാരിയായ യുവതിക്ക് യഥാക്രമം 15 ഉം 12 ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. പ്രതി അവരുടെ എതിര്‍വശത്തുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്. യുവതിയെ ഉത്തം നിരന്തരമായി ശല്യപ്പെടുത്തിയതായും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അടിവസ്ത്രം മാത്രം ധരിച്ച്‌ വാതിലുകളും ജനലുകളും തുറന്ന് ഉത്തം തന്റെ വീട്ടിനുള്ളില്‍ നടക്കാറുണ്ടെന്നും താന്‍ കേള്‍ക്കെ അശ്ലീല സംഭാഷണങ്ങള്‍ ഉറക്കെ സംസാരിക്കാറുണ്ടെന്നും യുവതി അന്നപൂര്‍ണേശ്വരി നഗര്‍ പോലീസിന് നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കി. – 

വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഭര്‍ത്താവും മക്കളും വീട്ടിലായിരിക്കുമ്ബോള്‍ കടയില്‍ പോകാന്‍ ഇറങ്ങിയ യുവതി തിരിച്ചെത്തിയപ്പോള്‍ ഉത്തം അപമര്യാദയായി പെരുമാറിയെന്ന് യുവതി ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ രാത്രിയില്‍ കൂടെ കിടക്കാന്‍ വരുന്നുണ്ടോയെന്ന് ചോദിച്ചു. ഇതുകേട്ട് അവിടേക്ക് വന്ന യുവതിയുടെ ഭര്‍ത്താവും ഉത്തമും തമ്മില്‍ വാക്കുതര്‍ക്കമായി. യുവതിയെ ഇഷ്ടമാണെന്ന് ഉത്തം അവരുടെ ഭര്‍ത്താവിനോട് പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ കൈയ്യാങ്കളിയായി. ഇതിന് ഇടയിലേക്ക് വന്ന യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി, അവരെ കടന്നുപിടിക്കുകയും ചെയ്തു. ഈ സംഭവത്തിന് തൊട്ടുപിന്നാലെ ഇര അന്നപൂര്‍ണേശ്വരി നഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. എഫ്‌ഐ‌ആര്‍ രജിസ്റ്റര്‍ ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ ഇയാളുടെ താമസസ്ഥലത്തുനിന്ന് അറസ്റ്റുചെയ്തു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പ്രലോഭിപ്പിച്ചത് 50 രൂപയ്ക്ക് മിഠായി വാങ്ങി നല്‍കിയെന്ന് കൊലക്കേസ് പ്രതിയുടെ കുറ്റസമ്മതം. വണ്ടിപ്പെരിയാറ്റില്‍ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച്‌ കൊന്ന കേസിലെ പ്രതിയായ അര്‍ജുനെ, സ്ഥിരമായി മിഠായി വാങ്ങിയിരുന്ന കടയിലെത്തിച്ച്‌ പൊലീസ് തെളിവെടുത്തു. പ്രതിയെ കടയിലുള്ളവര്‍ തിരിച്ചറിഞ്ഞു. കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇയാള്‍ മിഠായി വാങ്ങിയിരുന്നെന്നും അവര്‍ മൊഴി നല്‍കി.

കുട്ടിയെ പീഡിപ്പിക്കുന്നതിന്, രണ്ടര വര്‍ഷത്തോളമായി അര്‍ജുന്‍ ഇവിടെനിന്നാണ് മിഠായി വാങ്ങിയിരുന്നത്. സംഭവദിവസം കുട്ടിയുടെ വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പിച്ചതോടെ തിടുക്കത്തില്‍ ഇവിടെയെത്തി മിഠായി വാങ്ങി മടങ്ങി. കടക്കാര്‍ക്ക് സംശയം തോന്നിയില്ല. പലപ്പോഴും ഇതേ തിടുക്കത്തിലാണ് ഇയാള്‍ മിഠായി വാങ്ങി പോകാറുള്ളതെന്നും കടക്കാര്‍ മൊഴി നല്‍കി.

ടി വി കണ്ടുകൊണ്ടിരുന്ന കുട്ടിക്ക് മിഠായി നല്‍കിയശേഷം ലൈംഗികമായി ഉപയോഗിക്കുന്നതിനിടെ ബോധം പോയി. തുടര്‍ന്നാണ് കുട്ടിയെ ഷാളില്‍ കെട്ടിത്തൂക്കിയത്. തുടര്‍ന്ന് ലയത്തിലെ ചെറിയ ജനലിലൂടെ പുറത്തിറങ്ങി അപ്പുറത്തെ ലയത്തില്‍ പോയി വിശ്രമിച്ചു.

തന്റെ നിലവിളി കേട്ടപ്പോള്‍ ആദ്യം ഓടിയെത്തിയത് അര്‍ജുനായിരുന്നെന്ന് കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. മൃതദേഹ പരിശോധനയില്‍, പീഡനം നടന്നതായി കണ്ടെത്തിയതോടെയാണ് പ്രതിയിലേക്ക്‌ അന്വേഷണം എത്തിയത്. വണ്ടിപ്പെരിയാര്‍ സി ഐ. ടി ഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.