സൗദിയില്‍ മോഡേണ കോവിഡ് വാക്സിന് രജിസ്റ്റര്‍ ചെയ്യുന്നതിന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നല്കി. രാജ്യത്തേക്ക് മോഡോണ വാക്സിന് ഇറക്കുമതി ചെയ്യാനും ഉപയോഗിക്കാനും കമ്ബനി രജിസ്റ്റര്‍ ചെയ്യാന്‍ മോഡേണ കമ്ബനി അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണിതെന്ന് അതോറിറ്റി വ്യക്തമാക്കി.
കമ്ബനി നല്കിയ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് രജിസ്ട്രേഷന് അംഗീകാരം നല്‍കാനുള്ള തീരുമാനം. കമ്ബനി ആവശ്യകതകള്‍ പൂര്‍ത്തിയാക്കിയ ഉടന്‍ അതോറിറ്റി രജിസ്ട്രേഷന് ഫയലുകള്‍ അവലോകനം ചെയ്യാനും വിലയിരുത്താനും തുടങ്ങി. പ്രീ ക്ലിനിക്കല്‍ പരീക്ഷണങ്ങളും ക്ലിനിക്കല്‍ പഠനങ്ങളും വഴി വാക്സിന്റെ ഫലപ്രാപ്തിയുടെയും സുരക്ഷ ഡാറ്റയുടെയും വിലയിരുത്തല്‍ ഇതിലുള്‍പ്പെടും.
ഉല്‍പ്പാദനത്തിന്റെ ഘട്ടങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിലെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഗുഡ് ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ച്വറിങ് (ജി.എം.പി) തത്വങ്ങള്‍ പ്രയോഗിക്കുന്നതിലെ കമ്ബനിയുടെ പ്രതിബദ്ധതയും പരിശോധിച്ചതിലുതിലുള്പ്പെടും. സമര്‍പ്പിച്ച ഡാറ്റ പഠിക്കാന്‍ കമ്മീഷന് നിരവധി മീറ്റിങുകള്‍ നടത്തിയതായും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു.
പുറപ്പെടുവിച്ച അംഗീകാരത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ആരോഗ്യ വകുപ്പുകള്‍ അംഗീകൃത മാനദണ്ഡങ്ങള്‍ക്കും ആവശ്യകതകള്‍ക്കും അനുസൃതമായി വാക്സിന് ഇറക്കുമതിക്കായുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. ഓരോ ഷിപ്പിങിലുമെത്തുന്ന വാക്സിന് സാമ്ബിളുകള്‍ ഉപയോഗിക്കുന്നതിനു മുമ്ബ് ഗുണനിലവാരം ഉറപ്പു വരുത്തുന്ന പരിശോധന നടത്തുമെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. അസ്ട്രസെനെക, ഫൈസര്‍ ബയോടെക്, ജോണ്സണ് ആന്‍ഡ് ജോണ്സണ് വാക്സിനുകള്‍ക്കാണ് മുമ്ബ് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നല്‍കിയത്. ഇതില്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ് വാക്സിന് ഇതുവരെ രാജ്യത്ത് വിതരണം ആരംഭിച്ചിട്ടില്ല.



