ജക്കാര്‍ത്ത: ഇന്തോനീഷ്യയിലും ജപ്പാനിലും കാലിഫോര്‍ണിയയിലും ശക്തമായ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇന്തോനീഷ്യയിലെ നോര്‍ത്ത് സുലവേസി പ്രൊവിന്‍സിലാണ് പ്രദേശിക സമയം ശനിയാഴ്ച രാവിലെ 7.43ന് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്. സുനാമി സാധ്യതയില്ലെന്ന് കാലാവസ്ഥപഠനകേന്ദ്രം അറിയിച്ചു. സമുദ്രഅടിത്തട്ടില്‍ നിന്നും 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.
ഇന്തോനീഷ്യയിലും ജപ്പാനിലും കാലിഫോര്‍ണിയയിലും ശക്തമായ ഭൂചലനം



