തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഭീഷണിയെന്ന സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ ഹർജി കൊച്ചി എൻഐഎ കോടതി ഇന്ന് പരിഗണിക്കും. പ്രത്യേക സിറ്റിംഗിലൂടെയാണ് എൻഐഎ കോടതി കേസ് കേൾക്കുക.
തിരുവനന്തപുരം സെൻട്രൽ ജയിലിലുള്ള സരിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്വർണക്കടത്തിൽ ബിജെപി കോൺഗ്രസ് നേതാക്കളുടെ പേര് പറയാൻ ജയിലധികൃതർ ഭീഷണിപ്പെടുത്തുന്നുവെന്നാണ് സരിത്തിന്റെ പരാതി. കേന്ദ്ര സംസ്ഥാന നേതാക്കളുടെ പേര് പറയാനാണ് ഭീഷണിയും സമ്മർദവുമെന്ന് ഹർജിയിൽ പറയുന്നുണ്ട്.



