തെലങ്കാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് കിറ്റെക്‌സ് എംഡി സാബു എം ജേക്കബും സംഘവും ഇന്ന് ഹൈദരാബാദിലേക്ക് പോകും. തെലങ്കാന സര്‍ക്കാര്‍ അയക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തില്‍ രാവിലെ 10 മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കിറ്റെക്‌സ് ഗ്രൂപ്പ് പുറപ്പെടുന്നത്. തെലങ്കാന സര്‍ക്കാരിന്റെ പ്രതിനിധി ഇതിനായി ഇന്ന് കൊച്ചിയിലെത്തും.